14 കാരിയെ പീഡിപ്പിച്ച യുവാവിന് 50 വര്‍ഷം തടവും 1.5 ലക്ഷം രൂപ പിഴയും

Kannadiparamba online news


തളിപ്പറമ്പ്: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 കാരിയെ പീഡിപ്പിച്ച യുവാവിന് 50 വര്‍ഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ.

ചെറുപുഴ തമിരി കഴുക്കല്‍ താളയില്‍ വീട്ടില്‍ പ്രമോദ് രാജിനെയാണ്(25) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

2022 ജൂലായ്-ആഗസ്ത് മാസങ്ങളിലായിരുന്നു സംഭവം.

വെല്‍ഡിംഗ് തൊഴിലാളിയാണ് പ്രതി.

ഏഴ് വകുപ്പുകളിലായിട്ടാണ് ശിക്ഷ.

അന്നത്തെ ആലക്കോട് ഇന്‍സ്‌പെക്ടര്‍ എം.പി.വിനീഷ്‌കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.
പ്രോസിക്യൂഷന് വേണ്ടി ഷെറിമോള്‍ ജോസ് ഹാജരായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!