കണ്ണാടിപ്പറമ്പ: ഇന്നു പ്രഖ്യാപിച്ച എസ്.എസ്.എൽ.സി പരീക്ഷാ ഫലത്തിൽ കണ്ണാടിപ്പറമ്പ് ഹൈസ്കൂളിന് 99.8% വിജയം. 503 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതിൽ 502 വിദ്യാർഥികളും ഉപരിപഠനത്തിന് അർഹരായി. ഒരു വിദ്യാർഥി ഒരു വിഷയത്തിൽ മാത്രമാണ് പരാജയപ്പെട്ടത്. 53 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. അതേസമയം, സ്കൂൾ കഴിഞ്ഞ ഏഴു വർഷങ്ങളിലായി തുടർച്ചയായി നൂറുമേനി നേടിയിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

