സ്വർണ്ണവും പണവും തട്ടിയെടുത്ത ഭാര്യക്കും ബന്ധുക്കൾക്കുമെതിരെ കേസ്

Kannadiparamba online news

മയ്യിൽ: ഗൃഹനാഥൻ നാട്ടിൽ നിന്നും ഏറണാകുളത്ത് പോയ തക്കത്തിൽ പിണങ്ങി കഴിയുന്ന ഭാര്യയും ബന്ധുക്കളും ചേർന്ന് സ്വർണ്ണവും പണവും രേഖകളും കവർന്നുവെന്ന പരാതിയിൽ അഞ്ചു പേർക്കെതിരെ കോടതി നിർദേശ പ്രകാരം മയ്യിൽ പോലീസ് കേസെടുത്തു. നാറാത്ത് സ്വദേശി യുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ മാർച്ച് 30ന് ഏറണാകുളത്ത് പോയ പരാതിക്കാരൻ എപ്രിൽ രണ്ടിന് തിരിച്ചു വന്നപ്പോൾ പൂട്ടിയ വീടിൻ്റെ മുകൾനിലയിലെ കിടപ്പുമുറിയുടെ വാതിൽ തകർത്ത നിലയിൽ കാണപ്പെട്ടു.തുടർന്ന് നടത്തിയ തിരച്ചലിൽ പ്രതികൾ അലമാരയിൽ സൂക്ഷിച്ച വസ്തുവകകളുടെ ആധാരങ്ങളും ആധാർ കാർഡ്, പാൻ കാർഡ്, രണ്ട് സ്വർണ്ണ മോതിരങ്ങളും 4, 25,000 രൂപ, ചെക്ക് ബുക്കുകൾ, ബേങ്ക് പാസ്ബുക്കുകൾ, കണക്കു ബുക്കുകൾ എന്നിവ മോഷ്ടിച്ചു കൊണ്ടുപോയി എന്ന പരാതിയിലാണ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!