കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിന്റെ ‘ബീക്കൺ ടൗൺ’ പദ്ധതിയുടെ ഭാഗമായി ചട്ടുകപ്പാറ എച്ച്.എസ്.എസിൽ മാലിന്യസംസ്കരണ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

Kannadiparamba online news

കുറ്റ്യാട്ടൂർ: കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ‘ബീക്കൺ ടൗൺ’ പദ്ധതിയുടെ ഭാഗമായി ചട്ടുകപ്പാറ എച്ച്.എസ്.എസ്. വിദ്യാർത്ഥികൾക്കായി മാലിന്യസംസ്കരണ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

സെപ്റ്റംബർ 28-ന് നടന്ന ചടങ്ങിൽ സ്കൂൾ എച്ച്.എം. ശശീന്ദ്രൻ മാഷ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗം പങ്കജാക്ഷൻ അധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി. സുശീല ഉദ്ഘാടനം ചെയ്ത് പദ്ധതിയെക്കുറിച്ച് സംസാരിച്ചു. ആരോഗ്യവിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ കെ.എൻ. പ്രകാശ് വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ് എടുത്തു. ചടങ്ങിൽ ശുചിത്വ പ്രതിജ്ഞയും ചൊല്ലി. തുടർന്ന് വിവിധ ക്ലാസുകളിലായി ജെ.എച്ച്.ഐ., ജെ.പി.എച്ച്.എൻ. എന്നിവരുടെ നേതൃത്വത്തിൽ ക്ലാസുകൾ നടത്തി.

പരിപാടിയിൽ വി.ഇ.ഒ. ശ്രീജിത്ത്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ എ.പി. നിത്യരശ്മി, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ രമ്യ കെ. തുടങ്ങിയവർ സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!