സുധാകരനെ മാറ്റി; സണ്ണി ജോസഫ് കെ.പി.സി.സി അധ്യക്ഷൻ 

Kannadiparamba online news

കേരളത്തിലെ കോണ്‍ഗ്രസില്‍ അടിമുടിമാറ്റം. പേരാവൂര്‍ എംഎല്‍എ  സണ്ണി ജോസഫിനെ പുതിയ കെപിസിസി പ്രസിഡന്‍റായി ഹൈക്കമാന്‍ഡ് നിശ്ചയിച്ചു .കോണ്‍ഗ്രസ് അധ്യക്ഷന്‍  മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് പ്രഖ്യാപനം നടത്തിയത് . പി.സി. വിഷ്ണുനാഥ്, എ.പി അനിൽ കുമാർ, ഷാഫി പറമ്പിൽ എന്നിവരെ വർക്കിങ് പ്രസിഡൻ്റുമാരായി നിയമിച്ചു. ‌അടൂര്‍ പ്രകാശാണ് പുതിയ യുഡിഎഫ് കണ്‍വീനര്‍ 

കെ സുധാകരന്‍റെ അതൃപ്തി  സിഡബ്ലിയൂുസി പ്രത്യേക‌ ക്ഷണതാവാക്കി ഹൈക്കമാന്‍ഡ്  മറികടന്നു.  ആന്‍റോ ആന്‍റണിയുടെയും സണ്ണി ജോസഫിന്‍റെയും പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത് . ഒടുവില്‍ കെ സുധാകരന്‍റെ താല്‍പര്യം കൂടി പരിഗണിച്ചാണ് സണ്ണി ജോസഫിനെ തീരുമാനിച്ചത് 

 കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി നല്‍കയ പുനസംഘടനാ റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്താണ് ഹൈക്കമാന്‍ഡ് ഇപ്പോള്‍  നേതൃമാറ്റം പ്രഖ്യാപിച്ചിരിക്കുന്നത് . യുവ പ്രാതിനിധ്യം ഉറപ്പാക്കിയാണ്  കെപിസിസി പുനസംഘടന. 

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!