നാറാത്ത്: സ്കൂൾ കെട്ടിടോദ്ഘാടനത്തിന് ആളെ കൂട്ടാൻ പഞ്ചായത്തിലെ മുഴുവൻ ഉദ്യോഗസ്ഥരും ജോലിക്ക് ഹാജരാവാതെ ചടങ്ങിൽ പോയെന്ന് ആരോപിച്ച് നാറാത്ത് പഞ്ചായത്ത് സെക്രട്ടറിയെ യു.ഡി.എഫ് ഉപരോധിച്ചു. കേവലം രണ്ട് ഉദ്യോഗസ്ഥർ മാത്രം ഹാജരായി ബാക്കിയുള്ള ഉദ്യോഗസ്ഥർ രാഷ്ട്രീയ പ്രേരിതമായി ഓഫിസിൽ ഹാജരാകാതെ അറ്റനൻസ് രേഖപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധിച്ചാണ് സെക്രട്ടറിയെ ഉപരോധിച്ചത്. ഓഫിസ് ഉത്തരവൊന്നുമില്ലാതെയാണ് അനധികൃതമായി ഉദ്യോഗസ്ഥർ ഓഫിസിൽ ഹാജരാകാതിരുന്നത്. പ്രതിഷേധത്തെ തുടർന്ന് 12.30 എത്തിയ സെക്രട്ടറിയും ഉദ്യോഗസ്ഥരും ലീവ് രേഖപ്പെടുത്തിയെന്ന് സാക്ഷ്യപ്പെടുത്തിയതിന് ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. നിരന്തരമായി പഞ്ചായത്ത് ഉദ്യോഗസ്ഥർ ഇത്തരം രാഷ്ട്രീയ പരിപാടികളിൽ പങ്കെടുത്ത് പൊതുജനങ്ങൾക്ക് സേവനം നൽകുന്നതിൽ അതൃപ്തി കാണിക്കുന്നുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റിന്റെ വേലക്കാരായി മാറിയ ഉദ്യോഗസ്ഥർ അങ്ങേയറ്റം അധപ്പതിച്ചെന്നും യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. ഉപരോധ സമരത്തിൽ ഉപരോധ സമരത്തിൽ രജിത്ത് നാറാത്ത്, സി. കുഞ്ഞഹമ്മദ് ഹാജി, കബീർ കണ്ണാടിപ്പറമ്പ്, അഷ്കർ കണ്ണാടിപ്പറമ്പ്, കെ.കെ ഷിനാജ്, മോഹനാംഗൻ പഞ്ചായത്ത് അംഗങ്ങളായ കെ.പി സൽമത്ത്, പി. മിഹ്റാബി, കെ.പി നബീൽ, മിസ്ബാഹ് പുല്ലൂപ്പി, സമീർ ടിപി മുസമ്മിൽ, ഉബൈദ് നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

