പയ്യന്നൂർ: ക്ഷേത്രോത്സവം കാണാൻ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു. പേരൂൽ യുപി സ്കൂളിന് സമീപത്തെ കണ്ണാട ലീനയാണ് (50) അപകടത്തിൽ മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12. 30-ഓടെ ഇവരുടെ വീടിന് സമീപമാണ് അപകടം.
കളിയാട്ടം നടക്കുന്ന പേരൂൽ കിഴക്കേക്കര ചേപ്പായി കോട്ടത്തേക്ക് പോവുകയായിരുന്നു ഇവർ. മകളുടെ കുട്ടിയുടെ കൈയും പിടിച്ച് റോഡരികിലൂടെ നടന്നുപോകുന്നതിനിടെ പയ്യാവൂരിലേക്ക് പോവുകയായിരുന്ന കർണാട കയിൽ നിന്നുള്ള സംഘം സഞ്ചരിച്ച കാർ ലീനയെ ഇടിച്ചുതെറിപ്പിക്കുകയാ യിരുന്നു.
ഇടിയുടെ ആഘാത ത്തിൽ കൂടെയുണ്ടായിരുന്ന കുട്ടി തെറിച്ചുപോയി. കുട്ടി രക്ഷപ്പെട്ടു. അപകടമുണ്ടായ ഉടൻ അതേ കാറിൽ കണ്ണൂർ ഗവ. മെഡി മക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു . ഭർത്താവ്: കെ.പി. കുഞ്ഞികൃഷ്ണൻ. മക്കൾ: ദിൽന, നവീൻ. മരുമകൻ: ദീപു. സഹോദരൻ: ഷിജു.
മൃതദേഹം വ്യാഴാഴ്ച രാവിലെ 10.30ന് മണിയറ ബാങ്ക് പരിസരത്ത് പൊ തുദർശനത്തിന് വെക്കും. സംസ്കാരം 11ന് പേരൂൽ സമുദായ ശ്മശാനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

