അഴീക്കോട്‌ MLA ഫ്യൂഢൽ മാടമ്പിയെ പോലെ പെരുമാറുന്നു : അഷ്‌ക്കർ കണ്ണാടിപ്പറമ്പ്

Kannadiparamba online news

പുതിയതെരു ഗതാഗത പരിഷ്കരണത്തിന്റെ പേരിൽ പ്രതിസന്ധിയിലായ വ്യാപാരികളുടെ നിരന്തര അപേക്ഷകളെയും ആക്ഷേപങ്ങളെയും മുഖവിലക്കെടുക്കാത്ത കെ വി സുമേഷ് mla ജനാധിപത്യ രീതിയിൽ നാളെ കടയടച്ച് പ്രതിഷേധ സമരം നടത്താൻ തീരുമാനിച്ച വ്യാപാരികളെ പരിവാരങ്ങളെയും കൂട്ടി ഭീഷണിപ്പെടുത്തുന്നത് ഫ്യൂഡൽ മാടമ്പിത്തരമാണെന്ന് യൂത്ത്‌ ലീഗ്‌ അഴീക്കോട്‌ മണ്ഡലം ജന:സെക്രട്ടറി അഷ്‌ക്കർ കണ്ണാടിപ്പറമ്പ് പ്രസ്താവിച്ചു . പഞ്ചായത്ത് പ്രസിഡന്റും ,mla യും ജനങ്ങൾക്കൊപ്പം നിന്ന് ഡിവൈഡർ ചെറുതാക്കി പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ ഭീഷണിപ്പെടുത്തി ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ശ്രമിക്കുന്നത് നോക്കി നിൽക്ക്കാനാകില്ല. സമരക്കാർക്ക് യൂത്ത്‌ ലീഗ്‌ സംരക്ഷണം നൽകുമെന്നും പ്രസ്താവനയിൽ പറഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!