കോൺഗ്രസ് സേവാദൾ സംസ്ഥാന ട്രെയിനിങ് ക്യാമ്പ് കണ്ണൂരിൽ

Kannadiparamba online news

കണ്ണൂർ : കേരള പ്രദേശ് കോൺഗ്രസ് സേവാദൾ സംസ്ഥാന ട്രെയിനിങ് ക്യാമ്പ് 2025 മെയ് 11 മുതൽ15 വരെ കക്കാട് വി പി എം എച്ച് എം ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂളിൽ( എൻ. രാമകൃഷ്ണൻ നഗർ) വെച്ച് നടക്കുകയാണ്. ക്യാമ്പ് വിജയിപ്പിക്കുന്നതിന് വേണ്ടി കണ്ണൂർ ഡിസിസി പ്രസിഡൻറ് അഡ്വ: മാർട്ടിൻ ജോർജ് ചെയർമാനായും ടി.ഒ. മോഹനൻ (മുൻമേയർ) വർക്കിംഗ് ചെയർമാനായും കോൺഗ്രസ് സേവാദൾ സംസ്ഥാന പ്രസിഡൻറ് രമേശൻ കരുവാച്ചേരി ജനറൽ കൺവീനറായും കോൺഗ്രസ് സേവാദൾ സംസ്ഥാന ട്രഷറർ സമദ് കണ്ണനല്ലൂർ ട്രഷറർ ആയും 101 അംഗ കമ്മിറ്റി രൂപീകരിച്ചു.രൂപീകരണ യോഗത്തിൽ അഡ്വ:മാർട്ടിൻ ജോർജ്, T.O. മോഹനൻ, പ്രൊഫ: എ.ഡി. മുസ്തഫ (എക്സ് എംഎൽഎ), കെപിസിസി മെമ്പർമാരായ കെ.സി. മുഹമ്മദ് ഫൈസൽ, രാജീവൻ എളയാവൂർ, അഡ്വ: വി.പി. അബ്ദുൽ റഷീദ്, ജനറൽ സെക്രട്ടറിമാരായ സി. വി.സന്തോഷ്, എം.കെ. മോഹനൻ, സുരേഷ് ബാബു എളയാവൂർ, ഡെപ്യൂട്ടി മേയർ അഡ്വ: ഇന്ദിര, ബ്ലോക്ക് പ്രസിഡണ്ടുമാരായ കായകൂൽ രാഹുൽ, കൂക്കിരി രാഗേഷ്, സേവാദൾ സംസ്ഥാന ഭാരവാഹികളായ വി . പി.വിനോദ്, വി. പ്രകാശൻ, വി. മോഹനൻ അഡ്വ: വിനയരാജ് തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!