ചേലേരി ഇടവൻ പുതിയവീട് കുടുംബ സംഗമം

Kannadiparamba online news

കണ്ണാടിപറമ്പ്: ചേലേരി ഇടവൻ പുതിയവീട് കുടുംബ സംഗമം കണ്ണാടിപറമ്പ് അമ്പലം ഓഡിറ്റോറിയത്തിൽ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. കുടുംബ കമ്മറ്റി പ്രസിഡണ്ട്‌ ഇ പി രവീന്ദ്രൻ നമ്പ്യാറുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ രാധാകൃഷ്ണൻ മാണിക്കോത്ത് പ്രഭാഷണം നടത്തി. സെക്രട്ടറി ഇ പി മനോഹരൻ സ്വാഗതവും വൈസ് പ്രസിഡന്റ്‌ ടി സി ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു. കുടുംബത്തിലെ മുതിർന്ന അംഗം 95 വയസ്സായ ഇ പി മീനാക്ഷിയമ്മയെ പൊന്നാട ചാർത്തി ആദരിച്ചു. വിദ്യാഭ്യാസ രംഗത്തും പഠനാനുബന്ധ മേഖലയിലും മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്ക് സ്കോളർഷിപ്പും ഉപഹാരങ്ങളും വിതരണം ചെയ്തു.തുടർന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!