കണ്ണാടിപ്പറമ്പ: മെയ്ദിനത്തോടനുബന്ധിച്ച് വാക്കേഴ്സ് ക്ലബ്ബ് കണ്ണാടിപ്പറമ്പിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തി. കണ്ണാടിപ്പറമ്പ ടൗണിൽ നടത്തിയ ശുചീകരണ പ്രവർത്തിയുടെ ഉദ്ഘാടനം നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ നിർവ്വഹിച്ചു. ശുചീകരണ പ്രവർത്തികൾക്ക് ക്ലബ്ബ് പ്രസിഡന്റ് എം.വി ജനാർദ്ദനൻ നമ്പ്യാർ, സെക്രട്ടറി സി അബ്ദുൽ റസാഖ്, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. മെമ്പർമാരായ എം.കെ രമേശൻ, പി.ആർ കരുണാകരൻ, അഷ്റഫ്, സത്യൻ, കൃഷ്ണൻ, രമേശൻ, ആദം, ഗംഗാധരൻ തുടങ്ങിയ മെമ്പർമാർ പങ്കെടുത്തു. അടുത്തയാഴ്ച വ്യാപാരികൾക്കും വ്യവസായികൾക്കും കടകളിൽ കയറി ബോധവൽക്കരണം നടത്തുവാനും ക്ലബ്ബ് തീരുമാനിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

