കണ്ണൂർ: സാർവദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് സി ഐ ടി യു , എ ഐ ടി യു സി നേതൃത്വത്തിൽ തളിപ്പറമ്പിൽ ആയിരങ്ങൾ അണിനിരന്ന മെയ്ദിന റാലി നടത്തി. പൂക്കോത്ത് നടയിൽ നിന്നാരംഭിച്ച് ടൗൺ സ്‌ക്വയറിൽ സമാപിച്ചു. ടൗൺസ്‌ക്വയറിൽ നടന്ന റാലി സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനം ചെയ്തു. പി പി ബാലകൃഷ്ണൻ അധ്യക്ഷനായി. വിവിധ യൂണിയൻ നേതാക്കളായ കെ വി ബാബു, സി എം കൃഷ്ണൻ, എം ചന്ദ്രൻ, സി പിഐ എം ഏരിയാ സെക്രട്ടറി കെ സന്തോഷ്, കെ കരുണാകരൻ എന്നിവർ സംസാരിച്ചു.

മയ്യിൽ: മെയ് ദിനത്തോടനുബന്ധിച്ച് മയ്യിലിൽ റാലിയും ബഹുജന പ്രകടനവും പൊതുയോഗവും നടന്നു . സി ശ്രീജിത്ത് സ്വാഗതം പറഞ്ഞു. കെ.പ്രഭാകരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ എ.ഐ ടി യു സി ജില്ലാ പ്രസിഡന്റ എം.ഗംഗാധരൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു, കെ.സി. സുനിൽ ,പി.പി. സന്തോഷ് കുമാർ ,എം.സി. ഹരിദാസൻ മാസ്റ്റർ എ. ബാലകൃഷ്ണൻ ,കെ.നാണു, എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

