ഒരു സമരാഗ്നിയുടെ ഓര്‍മ; ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം: ഇന്ന് സംസ്ഥാനത്ത് പൊതുഅവധി

Kannadiparamba online news

ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം. വർഗബോധവും ആത്മാഭിമാനവും ഉള്ളവരായി ലോകത്തെ തൊഴിലാളി വർഗം ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മകള്‍ ഉണർത്തുന്ന ഈ ദിവസം മേയ് ദിനം എന്ന പേരിലാണ് ലോകമെമ്ബാടും ആചരിക്കുന്നത്.

1886 മേയ് ഒന്ന്. എട്ടുമണിക്കൂർ ജോലിയും വിശ്രമവും ആവശ്യപ്പെട്ട് അമേരിക്കയില്‍ മൂന്നു ലക്ഷത്തോളം തൊഴിലാളികള്‍ പണിമുടക്കി. തുടർന്ന്, മേയ് നാലിന് ചിക്കാഗോ നഗരത്തിലെ ഹേ മാർക്കറ്റ് ചത്വരത്തില്‍ സമാധാനപരമായി പ്രകടനം നടത്തിയിരുന്ന തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ബോംബാക്രമണത്തിലും പൊലീസ് വെടിവയ്പിലും നിരവധി പേർ കൊല്ലപ്പെട്ടു. തൊഴിലിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനും ജീവിതസാഹചര്യങ്ങള്‍ നേടുന്നതിനുമായി നടത്തിയ പോരാട്ടത്തിലുണ്ടായ ആ ജീവത്യാഗത്തിന്റെ സ്മരണയ്ക്കായി 1890 മുതലാണ് അന്താരാഷ്ട്ര തൊഴിലാളി ദിനം ഔദ്യോഗികമായി ആചരിക്കാൻ ആരംഭിച്ചത്.

തൊഴില്‍ അവകാശങ്ങള്‍ നേടുന്നതിനപ്പുറം കർഷകർ ഉള്‍പ്പടെയുള്ള വിഭാഗങ്ങളുമായി കൈകോർത്ത് പുത്തനൊരു ഉണർവിലേക്ക് സംഘടിത തൊഴിലാളി വർഗം ഉയിർത്തെഴുന്നേറ്റത് ആ പോരാട്ടത്തിലൂടെയായിരുന്നു. സാമൂഹ്യവ്യവസ്ഥയേയും ഭരണക്രമത്തേയും തന്നെ മാറ്റിമറിക്കാൻ കഴിയുംവിധമുള്ള ശക്തിയായി തൊഴിലാളി വർഗം പിന്നീട് മാറി.

എന്നാല്‍ മാറിയ ലോകക്രമത്തില്‍ മുതലാളിത്ത ശക്തികള്‍ അധീശത്വം നേടുകയും തൊഴിലാളി വർഗരാഷ്ട്രീയം ശോഷിക്കുകയും ചെയ്തിരിക്കുന്നു. മനുഷ്യനും പ്രകൃതിക്കും മേല്‍ ചൂഷകശക്തികള്‍ സർവാധികാരം സ്ഥാപിക്കുന്നതിന് അത് അവസരമൊരുക്കി. മെച്ചപ്പെട്ട വേതനവും എട്ടു മണിക്കൂർ ജോലി സമയവും സുരക്ഷിതമായ തൊഴിലിടങ്ങളും ജീവനക്കാരുടെ അവകാശമാണെന്ന് ഈ പുതിയ കാലത്തും നമുക്ക് ഓർമ്മിക്കേണ്ടതായി വരുന്നു. കൂടുതല്‍ നീതിപൂർവമായ ലോകം സൃഷ്ടിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളില്‍ സർവരാജ്യത്തൊഴിലാളികള്‍ വീണ്ടും ഒരുമിക്കേണ്ടിയിരിക്കുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!