മയ്യിൽ:
സിപിഐ(എം) നേതാവ് കൊടുവള്ളി ബാലന്റെ ഒന്നാം ചരമവാർഷികം സമുചിതമായി ആചരിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. സി പി നാസർ, എം പ്രസന്നൻ, എം ഭരതൻ, കെ ഷിബിൻ, വി സന്തോഷ് എ പി സൈനുദ്ദീൻ, നന്ദകിഷോർ, പി പി വൈഷ്ണവ് എന്നിവർ സംസാരിച്ചു. മെയ് 03 ശനിയാഴ്ച വൈകിട്ട് കടൂർ ചായമുറിയിൽ അനുസ്മരണ പൊതുയോഗം നടക്കും. സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം എം പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ബാലസംഘം മയ്യിൽ ഏരിയാ സമിതി ഒരുക്കുന്ന വേനൽതുമ്പികൾ കലാജാഥ സ്വീകരണവും ബാലോത്സവവും നടക്കും. എ പി സൈനുദ്ദീൻ (ചെയർമാൻ), വി സന്തോഷ് (കൺവീനർ)
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

