മയ്യില്‍:അര്‍ബുദ രോഗത്താല്‍ പ്രാസപ്പെടുന്ന മയ്യില്‍ ടൗണിലെ ഓട്ടോ ഡ്രൈവര്‍ എ. സമീറിന് കടൂര്‍ ഗണപതി ക്ഷേത്രം ചികിത്സാ സഹായം കൈമാറി. നിറമാല മഹോത്സവത്തോടനുബന്ധിച്ച് സമാഹരിച്ച തുക പത്മശാലിയ സംഘം കടൂര്‍ യൂണിറ്റ് പ്രസിഡന്റ് ചിങ്ങന് കരുണന്, രക്ഷാധികാരി അഞ്ചാംകുടി ഗോപാലന് ചെട്ടിയാര്‍, ശാഖ സെക്രട്ടറി കൂവ സുനില്‍ എന്നിവര്‍ ചേര്‍ന്നാണ് കൈമാറിയത്. ചികിത്സാ കമ്മിറ്റി ചെയര്മാന് സി. ഹാരിസ്, എ.പി. സൈനുദ്ധീന്‍, രക്ഷാധികാരി മഹമൂദ് ഹാജി കാലടി എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

