ചേലേരി :”കളിയിലുണ്ട് കാര്യം “എന്ന തലക്കെട്ടിൽ മലർവാടി ബാലസംഘം സംസ്ഥാന തലത്തിൽ നടത്തുന്ന ബാലോത്സവത്തിന്റെ ഭാഗമായി മലർവാടി ബാലസംഘം ചേലേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ചേലേരിമുക്ക് അലിഫ് സെന്റർ ഗ്രൗണ്ടിൽ ബാലോത്സവം സംഘടിപ്പിച്ചു.. മൂന്ന് കാറ്റഗറികളിലായി നടത്തിയ മത്സരങ്ങളിൽ നൂറിൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു.. മലർവാടി യൂണിറ്റ് കോർഡിനേറ്റർ മുഹമ്മദ് എം. വി ഉദ്ഘാടനം ചെയ്തു. മൂന്ന് കാറ്റഗറികളിലെ വിജയികൾക്കും പങ്കെടുത്തവർക്കും പ്രത്യേകം സമ്മാനങ്ങൾ വിതരണം ചെയ്തു… ഷമീമ കണ്ണൊത്ത് സ്വാഗതവും ജുബൈന വി എൻ നന്ദിയും പറഞ്ഞു.. പരിപാടിക്ക് സീനത്ത് കെ പി,നദീറ എ വി, റൈഹാന ശുകൂർ,റൈഹാന കെ, നസീമ ജലീൽ, ജസീല യു കെ, നസീമ സാജിർ,സറീന മാതോടം ജസീറ യു കെ എന്നിവർ നേതൃത്വം നൽകി..
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

