യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യ നിഷേധം: കെ സുധാകരൻ എംപി പുതിയതെരു സന്ദർശിച്ചു.

Kannadiparamba online news

ചിറക്കൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയതെരുവിൽ നടപ്പിലാക്കിയ ഗതാഗത പരിഷ്കരണത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പുതിയതെരു വ്യാപാരിവ്യവസായി സംരക്ഷണ സമിതിക്കുവേണ്ടി ഡിസിസി പ്രസിഡണ്ട് കെ ബാലകൃഷ്ണൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി ഒ ചന്ദ്രമോഹൻ, ഹംസ ഹാജി, മാധ്യമപ്രവർത്തകൻ പി സജീവൻ, വ്യാപാരി വ്യവസായി സംരക്ഷണ സമിതി കൺവീനർ സുനിൽ പോത്തൻ, സംരക്ഷണ സമിതി വൈസ് ചെയർമാൻ പി എം അബ്ദുൽ മനാഫ് ഹാജി, സംരക്ഷണ സമിതി എക്സിക്യൂട്ടീവ് അംഗങ്ങളായ കെ സുരേഷ്, പി എം അമീർ, കെ നാസർ, മെഹറൂഫ്, ബാബു, നവാസ്, പി കെ റിയാദ് തുടങ്ങിയവർ നേരിട്ട് നൽകിയ പരാതിയെ തുടർന്ന് കെ സുധാകരൻ എം പി ശനിയാഴ്ച വൈകുന്നേരം പുതിയതെരുവിലെത്തി ഗതാഗത പരിഷ്കരണം വിലയിരുത്തി. പുതിയതെരുവിന്റെ ഹൃദയഭാഗമായ കാട്ടാമ്പള്ളി റോഡ് ജങ്ഷനിൽ യാത്രക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന രീതിയിൽ കോൺക്രീറ്റ് സ്ലാബുകൾ വൻമതിലാക്കി കെട്ടിമുട്ടിച്ചതിനെ അദ്ദേഹം ശക്തമായി പ്രതിഷേധിച്ചു. ശാസ്ത്രീയമായ രീതിയിൽ പൊതുജനങ്ങൾക്ക്ക്കുൾപ്പെടെ സഞ്ചാരസൗഹൃദമാകുന്ന വിധത്തിൽ ഡിവൈഡറുകൾ സ്ഥാപിക്കുന്നതിനുള്ള ഇടപെടലുകൾ നടത്തുമെന്നും വ്യാപാരികളോടും പൊതുജങ്ങളോടും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടുകൂടിയാണ് അദ്ദേഹം പുതിയതെരു സന്ദർശിച്ചത്. ഡിസിസി സെക്രട്ടറി കെ ബാലകൃഷ്ണൻ മാസ്റ്റർ, ഡിസിസി സെക്രട്ടറി കല്ലിക്കോടൻ രാകേഷ്, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി ഒ ചന്ദ്രമോഹൻ, കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡണ്ട് ബാബു കാട്ടാമ്പള്ളി, ചിറക്കൽ മണ്ഡലം പ്രസിഡണ്ട് ഹംസ ഹാജി, മാധ്യമപ്രവർത്തകൻ പി സജീവൻ, വ്യാപാരി വ്യവസായി സംരക്ഷണ സമിതി ചെയർമാൻ കെ അബ്ദുൽസലാം ഹാജി, സംരക്ഷണ സമിതി കൺവീനർ സുനിൽ പോത്തൻ, സംരക്ഷണ സമിതി വൈസ് ചെയർമാൻ പി എം അബ്ദുൽ മനാഫ് ഹാജി, സംരക്ഷണ സമിതി എക്സിക്യൂട്ടീവ് മെമ്പർമാരായ സുരേഷ് മലബാർ, കെ നാസർ, പി എം അമീർ, ലത്തീഫ് റെക്കോ, അബ്ദുൽ റഹ്മാൻ, സി എൻ മഹറൂഫ്, റഷീദ് താര, പി കെ റിയാദ്, മസൂദ്, നവാസ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!