മൈന്റ് ബ്ലോവേർസ് ലിയോറ ഫെസ്റ്റ് സംഘടിപ്പിച്ചു

Kannadiparamba online news

ബാലസഭ അംഗങ്ങൾക്ക് പുതുവെളിച്ചമേകാൻ നാറാത്ത് കുടുംബശ്രീ സി ഡി എസ്സിൽ കുടുംബശ്രീ ബാലസഭ മൈൻഡ് ബ്ലോവേഴ്സ് ലിയോറ ഫെസ്റ്റ് സംഘടിപ്പിച്ചു.കുട്ടികളുടെ വ്യത്യസ്ത മേഖലകളിലെ അഭിരുചി തിരിച്ചറിയുന്നതിനും,സൃഷ്ടിപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും പിന്തുണ നൽകൽ,കുട്ടികളിലെ നേതൃത്വശേഷിയും,ആശയവിനിമയ പാഠവവും വികസിപ്പിക്കൽ,ജീവിത നൈപുണ്യം തിരിച്ചറിയുന്നതിനും അവ സ്വയം വികസിപ്പിക്കുന്നതിനും പിന്തുണ നൽകൽ എന്നിവയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ രമേശൻ ഉദ്ഘാടനം ചെയ്തു.സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി കെ ഷീജ അധ്യക്ഷയായി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി .കെ ശ്യാമള ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വി ഗിരിജ എന്നിവർ പരിപാടിയിൽ ആശംസ അർപ്പിച്ചു. ബാലസഭ ജില്ലാ ആർ പി ശ്രീ വിനോദ് പദ്ധതി വിശദീകരണം നടത്തി.പരിപാടിയിൽ ഉപജീവന ഉപസമിതി കൺവീനർ ശ്രീമതി കെ.വിദ്യ സ്വാഗതവും,ബാല പഞ്ചായത്ത് ഭാരവാഹി കുമാരി വൈഗ നന്ദിയും അറിയിച്ചു.പരിപാടിയിൽ വാർഡുകളിൽ നിന്നും തെരഞ്ഞെടുത്ത കുട്ടികളുടെ അഭിരുചി അനുസരിച്ചിട്ടുള്ള വിവിധ പരിപാടികളുടെ അവതരണം നടന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!