പെണ്‍കുട്ടിക്ക് വിവാഹ നിധി നല്‍കി അധ്യാപക ദമ്പതികള്‍

Kannadiparamba online news


കയരളത്തെ ഡോ. ഇ.കെ.അരുണിമയുടെ വിവാഹവുമായി ബന്ധപ്പെട്ട് സമീപത്തെ മറ്റൊരു പെണ്‍കുട്ടിയുടെ വിവാഹത്തിനുള്ള തുക ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് കുടുംബത്തിന് കൈമാറുന്നു. 
 മയ്യില്‍:  സ്വന്തം മകളുടെ വിവാഹവുമായി ബന്ധപ്പെട്ട്  പ്രദേശത്തെ മറ്റൊരു പെണ്‍കുട്ടിയുടെ വിവാഹത്തിനായി അധ്യാപകര്‍ വിവാഹ നിധി കൈമാറി.  കയരളത്തെ റിട്ട. അദ്യാപകന്‍ കെ.സി. രാജന്‍, കയരളം എ.യു.പി. സ്‌കൂള്‍ പ്രഥമാധ്യാപിക ഇ.കെ. രതി എന്നിവരാണ് മകള്‍ ഡോ. അരുണിമയുടെ വിവാഹവുമായി ബന്ധപ്പെട്ട് വിവാഹ നിധി കൈമാറിയത്. പ്രദേശത്തെ നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ മാതാവ് അടുത്തിടെയാണ് അര്‍ബുദ രോഗ ചികിത്സ നടത്തുന്നതിനിടെ മരിച്ചത്. ഇതിനിടെ കല്ലായണ നിശ്ചയം കഴിഞ്ഞെങ്കിലും മതിയായ തുക കണ്ടെത്താനാവാതെ പ്രയാസത്തിലായ കുടുംബത്തിനാണ് സഹായം നല്‍കാന്‍ ഇവര്‍ തീരുമാനിച്ചത്. കയരളത്തെ സബര്‍മതിയില്‍ നടന്ന പരിപാടിയില്‍  ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് തുക പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്ക് കൈമാറി.  കെ.വി. ഗംഗാധരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.  കെ.പി.സി.സി. സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കെരി,  കെ.എസ്.എസ്.പി.എ. സംസ്ഥാന പ്രസിഡന്റ്് എം.പി. വേലായുധന്‍, മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ ഡയരക്ടര്‍ കെ.സി. സോമന്‍ നമ്പ്യാര്‍, കെ.പി.ശശിീധരന്‍, സി.എച്. മൊയ്തീന്‍കുട്ടി,  കെ.വേലായുധന്‍, എം.പി. കുഞ്ഞിമൊയ്തീന്‍, കെ.സി.ഗണേശന്‍, കെ.പി.ചന്ദ്രന്‍, കെ.സി.രമണി എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!