വീരാജ്പേട്ട: വീരാജ്പേട്ട താലൂക്കിലെ ബി ഷെട്ടിഗേരിയില്‍ കണ്ണൂര്‍ സ്വദേശിയായ തോട്ടം ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തറുത്ത നിലയിലായിരുന്ന മൃതദേഹം. കണ്ണൂരിലെ കൊയിലി ആശുപത്രി ഉടമ പരേതനായ കൊയിലി ഭാസ്കരന്റെ മകന് പ്രദീപ് കൊയിലി (49) ആണ് മരിച്ചത്. കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്.
ഗോണിക്കുപ്പ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയെങ്കിലും സംഭവത്തിന് വ്യക്തത വന്നിട്ടില്ല. പ്രദീപിന് ഇവിടെ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു പ്രദീപ്. അവിവാഹിതനാണ്.
അമ്മ: ശാന്ത. സഹോദരങ്ങള്‍: പ്രീത, പരേതനായ ഡോ. പ്രമോദ് (കൊയിലി ആശുപത്രി, കണ്ണൂര്‍). ഗോണിക്കുപ്പ എസ്ഐയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. പ്രദീപ് തോട്ടത്തിലെ ഒറ്റമുറിക്കെട്ടിടത്തിലാണ് താമസം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

