കണ്ണൂർ: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ ക്രൈംബ്രാഞ്ച് പൊക്കി.മട്ടന്നൂർ മണക്കായി കൂട്ടക്കൊലപാതക കേസിലെ പ്രതിയായ മട്ടന്നൂർ കയനി കൊട്ടാരത്തിൽ വീട്ടിൽ ഷെരീഫ് (45) ആണ് പിടിയിലായത്.
ക്രൈംബ്രാഞ്ച് സിഐ ബോബി വർഗീസിന്റെ നേതൃത്വത്തിൽ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നുമാണ് കഴിഞ്ഞ ദിവസം രാവിലെ അറസ്റ്റ് ചെയ്തത്.
പ്രതിയെ തലശ്ശേരി അഡീഷനൽ ജില്ലാ കോടതിയിൽ ഹാജരാക്കി.
2003 ഏപ്രിൽ ആറിന് മണക്കായി സ്വദേശികളായ അസൈനാർ, ഭാര്യ നബീസു, നബീസുവിന്റെ സഹോദരി പാത്തുട്ടി എന്നിവരെ കൊലപ്പെടുത്തി സ്വർണ ആഭരണങ്ങൾ കവർന്ന ചെയ്ത കേസിലെ പ്രതിയാണ് ഷെരീഫ്.
2021 മുതൽ കോടതിയിൽ ഹാജരാകാതെ മുങ്ങിയ പ്രതിക്ക് തലശ്ശേരി അഡീഷനൽ ജില്ലാ കോടതി (രണ്ട്) വാറന്റ് പുറപ്പെടുവിച്ചിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

