മാങ്കടവ്: വർഷങ്ങളായി വാടക വീട്ടിൽ താമസിക്കുന്നവർക്ക് സ്വന്തം ഭവനമാവുന്നത് വരെ സൗജന്യ താമസത്തിനു വേണ്ടി മാങ്കടവ് ഖാഈദെ മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിച്ച് നൽകുന്ന ‘മില്ലത്ത് മഹൽ’ ഉദ്ഘാടനം ഹാഫിള് അനസ് മൗലവി നിർവഹിച്ചു. എം.വി സമീർ അധ്യക്ഷത വഹിച്ചു. ബഷീർ ഫൈസി അൽഹാമിദി പ്രാർത്ഥന നടത്തി. റഹീസ് കാമിൽ അസ്ഹരി, സി.പി മജീദ് മദനി, സക്കരിയ അസ്അദി, മുനീർ വാഫി, പ്രേമരാജൻ മാസ്റ്റർ, സി.എച്ച് ഇസ്മായിൽ, സുരേഷ് കുമാർ, ടി നസീറുദ്ധീൻ, സി.എച്ച് മുഹമ്മദ്, ഹംസ കത്തിച്ചാൽ, സി അബ്ദുള്ള, പി.വി മൊയ്‌ദീൻ ഹാജി, വി ഇബ്രാഹിം, കെ.പി മഹമൂദ്, കെ.പി ജലീൽ, എ മുസ്തഫ, പി മൂസ, പി.പി ഹാഫിള് പ്രസംഗിച്ചു. പ്രസ്തുത പരിപാടിയിൽ കെ.പി മുഹമ്മദ് റിയാസ് സ്വാഗതവും, കെ.പി റഫീഖ് നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

