രാധാകൃഷ്ണന്‍ വധം: പ്രതിക്ക്തോക്ക് നല്‍കിയ യുവാവും അറസ്റ്റിൽ

Kannadiparamba online news

കണ്ണൂർ : ബിജെപി പ്രാദേശിക നേതാവും ഓട്ടോ ഡ്രൈവറുമായകൈതപ്രത്തെ കെ.കെ.രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസില്‍ ഒരാൾ കൂടി അറസ്റ്റില്‍.
കരിപ്പാൽപെരുമ്പടവ് അടുക്കത്തെ വെട്ടുപാറ വീട്ടില്‍ സജോ ജോസഫിനെ(35)യാണ് പരിയാരം സ്റ്റേഷൻ ഇൻസ്പെക്ടർ എം.പി.വിനീഷ്‌കുമാര്‍ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
പ്രതിയുടെ ആള്‍ട്ടോ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

കൊലപാതക കേസിൽ റിമാൻ്റിൽ കഴിയുന്ന പ്രതി സന്തോഷിന് നാടൻ തോക്ക് നല്‍കിയത് സജോയാണെന്ന് പോലീസ് ചോദ്യം ചെയ്യലില്‍ സന്തോഷ് മൊഴി നൽകിയിരുന്നു.
മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സജോയുടെ കാറിലായിരുന്നു പ്രതി തോക്ക് പെരുമ്പടവിലെത്തിച്ചതെന്ന് കണ്ടെത്തിയിരുന്നു.
സന്തോഷ് തോക്കുമായി ഓട്ടോയിലെത്തിയാണ് കൈതപ്രത്ത് വെച്ച് രാധാകൃഷ്ണനെ വെടിവെച്ചു കൊന്നത്.
ഇക്കഴിഞ്ഞമാര്‍ച്ച് 20ന് രാത്രി 7 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!