ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്.

Kannadiparamba online news


മയ്യില്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്.കൊയ്യം തവറൂലിലെ പി.കെ. അക്ഷയ്(25), മയ്യില്‍ പെരുമാച്ചേരിയിലെ അശ്വന്ത്(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്ഷയുടെ പരിക്ക് ഗുരുതരമാണ്. മയ്യില്‍ പെട്രോള്‍ പമ്പിനു സമീപം ചൊവ്വാഴ്ചവൈകീട്ടാണ് സംഭവം. ഇന്ധനം നിറച്ച് പമ്പില്‍ നിന്ന് പുറത്തേക്കിറങ്ങി വേളം ഭാഗത്തേക്ക് പോകുകയായിരുന്ന അക്ഷയിന്റെ ബൈക്കും മയ്യില്‍ ഭാഗത്തു നിന്ന് കൊളച്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന അശ്വന്തിന്റെ ബൈക്കും കൂട്ടിയിടിക്കുയായിരുന്നു. ഉടന്‍ ഇരുവരെയും മയ്യില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കണ്ണൂരിലേക്കും മാറ്റുകയായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!