കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ ക്ഷേത്ര ഉത്രവിളക്കു മഹോത്സവത്തോടനുബന്ധിച്ച് അഞ്ചാം വിളക്കു ദിനത്തിൽ മാതോടം – കണ്ണാടിപ്പറമ്പ് ദേശവാസികളുടെ വകയായി ചെറുതാഴം ചന്ദ്രൻ മാരാരുടെ നേതൃത്വത്തിൽ നടന്ന പാണ്ടിമേളം ആസ്വാദക മനസ്സിനെ ആനന്ദലഹരിയിലാക്കി.
ചെമ്പടയിൽ കാലം നിരത്തി കൊട്ടി കലാശിച്ച് പാണ്ടിയുടെ കൊലുമ്പൽ ആരംഭിച്ചതോടെ ആസ്വാദക മനസ്സിലേക്ക് കൊട്ടി കയറാൻ തുടങ്ങിയിരിക്കുന്നു. കുറും കുഴലിന്റെയും കൊമ്പിന്റേയും ഇലത്താളത്തിന്റെയും മനോഹര സംഗീതം മൈതാനമാകെ അലയടിച്ച് ..അതി ഗംഭീരമായി കലാശിച്ചപ്പോൾ ശാസ്താവിനേയും ഭഗവതിയേയും തൊഴുതു ജന സാഗരം മടങ്ങി… ഇനിയൊരു പാണ്ടിമേളത്തിനായുള്ള കാത്തിരിപ്പിനായി… വാദ്യ സംഗീതത്തിന്റെ അനന്തവീചികളുടെ അലയടികൾക്കായി..
തുടർന്ന് മേളപ്രമാണിയായ വാദ്യകലാ കേസരി ചെറുതാഴം ചന്ദ്രൻ മാരാരെ ഉത്സവ കമ്മിറ്റി ഭാരവാഹികളും സമർപ്പണാംഗങ്ങളും ചേർന്ന് ആദരിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

