കണ്ണാടിപ്പറമ്പ് ധർമ്മശാസ്താ ക്ഷേത്രം ഉത്രവിളക്കുത്സവം നാളെ മഹോത്സവ ദിനം.

Kannadiparamba online news
പാണ്ടിമേളം

കണ്ണാടിപ്പറമ്പ്:ഏപ്രിൽ 10 ന് കൊടിയേറിയ കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രവിളക്കു മഹോത്സവം വെള്ളിയാഴ്ച ആറാട്ടിനുശേഷം കൊടിയിറങ്ങും.
മഹോത്സവദിനമായ വ്യാഴാഴ്ച രാവിലെയും വൈകുന്നേരവും ആനപ്പുറത്തെഴുന്നെള്ളത്ത് – വൈകു: 5 ന് കാഴ്ചശീവേലി, പഞ്ചവാദ്യം, മേളം, രാത്രി 8 ന് ശിവം സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സിന്റെ “നടനം 2025 ”, രാത്രി 11 ന് കണ്ണാടിപ്പറമ്പ് ഗണപതി മണ്ഡപത്തിൽ നിന്നും കരടി വരവ്, തായമ്പക, പള്ളിവേട്ടയ്ക്കെഴുന്നള്ളത്ത്, ചന്തം, കരടിക്കളി, തിടമ്പുനൃത്തം, മാങ്ങാട് എരിഞ്ഞിക്കൽ ദേവസ്വത്തിന്റെ പൂരക്കളി എന്നിവയും വെള്ളിയാഴ്ച രാവിലെ 8.30 ന് ക്ഷേത്രക്കുളത്തിൽ ആറാട്ട്, കൊടിയിറക്കം, ആറാട്ട് സദ്യയോടെ ഉത്രവിളക്ക് മഹോത്സവത്തിന് സമാപനമാവും.

ഉത്രവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടന്ന തിടമ്പ് നൃത്തം

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!