ദാലിൽ: ‘മിഹ്റജാനുൽ ബിദായ’ എന്ന പേരിൽ ദാലിൽ മുനവ്വിറുൽ ഇസ്‌ലാം ഹയർ സെക്കന്ററി മദ്‌റസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. നവാഗതരായ ഒന്നാം ക്ലാസ്സിലെ കുരുന്നുകൾക്ക് പവർഓൺ ഇലക്ട്രിക്കൽസ് & പ്ലംബിങ് വർക്സ് സ്പോൺസർ ചെയ്ത ബാഗ് വിതരണം നടന്നു. മദ്‌റസയിലെ പ്ലസ് വൺ വിദ്യാർഥികൾ ഇവർക്ക് ആശംസാ കാർഡും കൈമാറി. സ്വദർ മുഅല്ലിം മുനീർ ഹസനി ഇരിക്കൂർ, മഹല്ല് ഖത്തീബ് സിയാദ് ഫൈസി, ഉസ്താദുമാരായ ദാവൂദ് മുസ്‌ലിയാർ ചപ്പാരപ്പടവ്, അബ്ദു സലാം ബാഖവി മുണ്ടേരി, ഹാദിൽ നിസാമി നൂഞ്ഞേരി, കമ്മിറ്റി ഭരവിഹകളായ അബ്ദുൽ ഖാദർ, യൂസഫ് മാസ്റ്റർ, നൂറുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

