കണ്ണാടിപ്പറമ്പ്: ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രവിളക്കു മഹോത്സവത്തിന്റെ മൂന്നാം ദിനമായ ഞായറാഴ്ച പതിവ് വിശേഷാൽ ചടങ്ങുകൾക്ക് പുറമേ വൈകു: 6.30 ന് ക്ഷേത്രത്തിന്റെ ആരൂഢസ്ഥാനമായ നാറാത്ത് പാണ്ഡ്യൻ തടസ്ഥാനത്തേക്ക് ശാസ്താവും ഭഗവതിയും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ആനപ്പുറത്തെഴുന്നള്ളും. രാത്രി 7 ന് ക്ഷേത്രത്തിൽ ചിലങ്ക കലാവേദി, നീലാംബരി ടീം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും ശ്രീമൂകാംബിക നൃത്തവിദ്യാലയത്തിന്റെ സംഗീത കച്ചേരിയും നടക്കും. പാണ്ഡ്യൻ തടസ്ഥാനത്ത് രാത്രി 9 മണിക്ക് നിവേദ്യപൂ ജ,മട്ടന്നൂർ പഞ്ചവാദ്യ സംഘത്തിന്റെ തായമ്പക, തിരിച്ചെഴുന്നള്ളത്ത്, എതിരേല്പ്, ചന്തം, തിടമ്പുനൃത്തം എന്നിവ ഉണ്ടായിരിക്കും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

