കണ്ണൂർ: ദുബായിയിൽ വെച്ച് പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി ഒരു മിച്ച് താമസിപ്പിച്ച്
യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും 12 ലക്ഷം രൂപയും യുവതിയുടെ ഉടമസ്ഥതയിലുള്ള ഥാർ ജീപ്പും തട്ടിയെടുത്ത് വഞ്ചിച്ച യുവാവിനും ബന്ധുക്കളുമുൾപ്പെടെ മൂന്നു പേർക്കെതിരെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. കൊല്ലം ആദിച്ചനെല്ലൂർ സ്വദേശിനിയായ 34 കാരിയുടെ പരാതിയിലാണ് കണ്ണൂർ എടച്ചൊവ്വതാർറോഡിലെ സാവൻ വസന്തൻ, പിതാവ്, സഹോദരൻ സാരംഗ് വസന്തൻ എന്നിവർക്കെതിരെ ടൗൺ പോലീസ് കേസെടുത്ത്. 2024 ജനുവരി മാസം ദുബായിൽ വെച്ച് പരാതിക്കാരിയെ പരിചയപ്പെട്ട ഒന്നാം പ്രതി വിവാഹ വാഗ്ദാനം 2024 ആഗസ്ത് 4 മുതൽ ലൈംഗീകമായി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ബിസിനസ് തുടങ്ങാനെന്ന് വിശ്വസിപ്പിച്ച് 12 ലക്ഷം രൂപ കൈക്കലാക്കുകയും യുവതിയുടെ ഉടമസ്ഥതയിലുള്ള ഥാർ ജീപ്പ് രണ്ടും മൂന്നും പ്രതികളുടെ സഹായത്തോടെ വ്യാജ ഒപ്പിട്ട് വാഹനത്തിന് സ്വകാര്യ ലോണുകളെടുത്ത് വിശ്വാസവഞ്ചനയും ചതിക്കുകയും ചെയ്തുവെന്ന് കാണിച്ച് കൊല്ലത്ത് കോടതിയിൽ നൽകിയ പരാതിയെ തുടർന്ന് കേസെടുത്ത കൊല്ലം പോലീസ് കേസ് കണ്ണൂർ ടൗൺ പോലീസിന് കൈമാറുകയായിരുന്നു കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി,
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

