മയ്യിൽ. താമസ സ്ഥലത്ത് ഭർത്താവിനെ കാണാനെത്തിയ ഭാര്യയെ കുപ്പി കൊണ്ട് കുത്തുകയും തലക്കും നെഞ്ചിനും കൈ കൊണ്ട് കുത്തുകയും ചെയ്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കൂത്തുപറമ്പ്മൂരിയാട് സ്വദേശിനിയായ 51 കാരിയുടെ പരാതിയിലാണ് ഭർത്താവ് മയ്യിൽ ആറാംമൈലിലെ വാടക ക്വാട്ടേർസിൽ താമസിക്കുന്ന കണ്ണൂർ ചാലയിലെ റിയാസ് ബട്ടക്കണ്ടി ക്കെതിരെ പോലീസ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രി 8 മണിക്ക് ആണ് പരാതിക്കാസ്പദമായ സംഭവം. ഭർത്താവിനെ അന്വേഷിച്ചു വന്ന പരാതിക്കാരിയായ പ്രതി ക്വാട്ടേർസിൽ അന്വേഷിച്ചെത്തിയ വിരോധത്തിൽ ആക്രമിക്കുകയായിരുന്നു. കുപ്പി കൊണ്ട് കൈക്ക് കുത്തേറ്റ വീട്ടമ്മ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

