ചേലേരി മുക്ക് : ഒലീവ് എഫ്സി ചേലേരി മുക്ക് സംഘടിപ്പിക്കുന്ന ഒന്നാമത് അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഏപ്രിൽ 11 വെള്ളിയാഴ്ച മുതൽ ഏപ്രിൽ 27 ഞായർ വരെ കൊളച്ചേരിപ്പറമ്പ് തവളപ്പാറ മിനിസ്റ്റേഡിയതിൽവെച്ച് നടക്കും.ഉദ്ഘാടന മത്സരത്തിൽ ബൊക്ക ജൂനിയെർസ് കായച്ചിറ വിൻമാൻ എഫ്സി താഴെ ചൊവ്വയെ നേരിടും. കേരളത്തിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന മത്സരങ്ങൾ എല്ലാ ദിവസവും വൈകിട്ട് 5 മണിക്കാണ് ആരംഭിക്കുക. 70000 രൂപ പ്രൈസ് മണിയും ട്രോഫിയും ഉൾപ്പെടെയുള്ള സമ്മാനങ്ങളാണ് വിജയികൾക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.കാണികൾക്കും നറുക്കെടുപ്പിലൂടെ വിവിധ സമ്മാനങ്ങൾ നൽകും. ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ കെ. സി. അബ്ദുൽ ജബ്ബാർ മാസ്റ്റർ അറിയിച്ചു. നൗഫൽ ഒലീവ്, സിയാദ്.ഡി. പി., മുഹമ്മദ് സംഹാൻ, മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു.സർമദ്. കെ സ്വാഗതവും മുജീബ്. കെ. സി നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

