മസ്ജിദ് ഭണ്ഡാരം തകർത്ത് പണം കവർന്നു

Kannadiparamba online news

കോൾമൊട്ട: മസ്‌ജിദിൻ്റെ ഭണ്‌ഡാരം തകർത്ത് പണം കവർന്നു. കോൾതുരുത്തി പാലത്തിന് സമീപത്തെ കോടല്ലൂർ മുഹ്‌യുദീൻ ജുമാമസ്‌ജിദിലെ ഭണ്ഡാരമാണ് ഇന്നലെ രാത്രി തകർത്തത്. ഇന്ന് പുലർച്ചെ സുബ്ഹ് നമസ്‌കാരത്തിന് എത്തിയവരാണ് ഭണ്ഡാരത്തിൻ്റെ പൂട്ടുകൾ തകർത്ത നില യിൽ കണ്ടത്. നഷ്‌ടപ്പെട്ട പണം എത്രയാണെന്ന് വ്യക്തമല്ല. കമ്മിറ്റി ഭാരവാഹികൾ എല്ലാ മാസവും ഭണ്ഡാരം തുറന്ന് പണമെടുക്കാറുണ്ട്. “

കഴിഞ്ഞ മാസത്തെ പണം ഈ വെള്ളിയാഴ്ച പുറത്തെടുക്കാനിരിക്കെയാണ് കവർച്ച നടന്നത്. രങ്ങായിരം രൂപയോളമാണ് മാസത്തിൽ മിക്കവാറും ഭണ്ഡാരത്തിൽ ഉണ്ടാവാറുള്ളത്. എന്നാൽ റംസാൻ മാസ ത്തിൽ ഭണ്ഡാരത്തിൽ കൂടുതൽ സംഭാവനകൾ വരാറുണ്ട്. അതിനാൽ വലിയ തുക തന്നെ നഷ്ട പ്പെട്ടിട്ടുണ്ടാകുമെന്നാണ് നിഗമനം. . കഴിഞ്ഞ വർഷവും ഇതേ ഭണ്ഡ‌ാരം കവർച്ച ചെയ്‌തിരുന്നു. ഇതേത്തുടർന്ന് രണ്ട് പൂട്ടുകളാണ് ഭണ്‌ഡാരത്തിന് ഘടിപ്പിച്ചത്. രണ്ട് പൂട്ടുകളും തകർത്താണ് ഇന്നലെ പണം കവർന്നത്.
മഹല്ല് പ്രസിഡണ്ട് ഹംസഹാജിയുടെ പരാതിയിൽ തളിപ്പറമ്പ പോലീസ് അന്വേഷണമാരംഭിച്ചു. എസ്.ഐ: ദിനേശൻ കൊതേരിയുടെ നേതൃത്വ ത്തിൽ പോലീസ് സ്ഥലത്ത് പരിശോധന നടത്തി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!