പുല്ലൂപ്പി: ചെഗുവേര സെൻ്റർ കലാ കായിക സാംസ്ക്കാരികവേദി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട് ബിജു ജോൺ വൈസ് പ്രസിഡണ്ട് രേഷ്മ വിജയൻ ചോല സെക്രട്ടറി രജ്ജിത്ത് ജോ:സെക്രട്ടറി ജോയ് മോൻ തോമസ്, ബീന ട്രഷറർ ബിജു കൊടുവള്ളി ‘ എന്നിവരെയാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തത് .
അതേസമയം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പുലൂപ്പിക്കടവിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നും പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ നടപടിയെടുക്കണമെന്ന് ചെഗുവേര സെൻ്റർ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഒഴിവ് ദിനങ്ങളിലും വൈകിട്ടും ഒട്ടേറെ പേരാണ് പുലൂപ്പി കടവിൽ എത്തിയിരുന്നത്, വിശാലമായ പുഴയും ഇളം കാറ്റും കണ്ടൽക്കാടുകളും സഞ്ചാരികൾക്ക് പ്രത്യേക അനുഭൂതി നൽകുന്ന ഇവിടെ തെരുവുനായ ശല്യം രൂക്ഷമാണ് ഇവിടെയെത്തുന്ന സഞ്ചാരികൾ ഭീതിയോടെ തിരികെ പോകുന്ന സ്ഥിതിയാണ് ഉള്ളത് കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഏറെ ഭീഷണിയാകുകയാണ് ഈ നായകൾ, തെരുവ് നായ ശല്യം പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ നടപടിയെടുക്കണമെന്ന് ചെഗുവേര സെൻ്റർ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

