പോക്സോ കേസിൽ മദ്രസാധ്യാപകന് 187 വർഷം തടവും 9, 10,000 രൂപ പിഴയും

Kannadiparamba online news


തളിപ്പറമ്പ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച മദ്രസാധ്യാപകന് 187 വർഷം തടവും ഒൻപത് ലക്ഷത്തി പതിനായിരം രൂപ പിഴയും. ആലക്കോട് ഉദയഗിരി സ്വദേശിയും കീച്ചേരിയിൽ താമസക്കാരനുമായ കക്കാട്ട് വളപ്പിൽ മുഹമ്മദ് ഷാഫി (39)യെയാണ് തളിപ്പറമ്പ അതിവേഗ പോക്സോ കോടതി ജഡ്ജ് ആർ. രാജേഷ് ശിക്ഷിച്ചത്. 2020 മുതൽ 2021 ഡിസംബർ വരെയുള്ള കാലയളവിൽ പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ 16 കാരിയെയാണ് പ്രതി ലൈംഗീകമായി പീഡിപ്പിച്ചത്. പീഡന വിവരം പുറത്ത് പറഞ്ഞാൽ ശപിക്കുമെന്നും പ്രതി ഭീക്ഷണിപ്പെടുത്തിയിരുന്നു.പഴയങ്ങാടി എസ്.ഐ. രൂപ മധുസൂദനൻ, സി.ഐ.ടി എൻ. സന്തോഷ് കുമാർ എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്
സമാനമായ കേസിൽ വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽഇയാളെ 26 വർഷം തടവിന് ശിക്ഷിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഷെറി മോൾ ജോസ് ഹാജരായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!