ടൗണില്‍ വായനശാല ഒരുക്കിയ പൂന്തോട്ടത്തില്‍ മാലിന്യ നിക്ഷേപം: പരാതി. 

Kannadiparamba online news



മയ്യില്‍:   നാടാകെ മാലിന്യമുക്തമാക്കുന്നതിന് ശ്രമം നടത്തുന്നതിനിടയില്‍ വായനശാല ഒരുക്കിയ മനോഹരമായ പൂന്തോട്ടത്തിലുള്‍പ്പെടെ മാലിന്യം നിക്ഷേപിക്കല്‍ തുടരുന്നതായി പരാതി. മയ്യില്‍ ടൗണിലെ കെ.കെ. കുഞ്ഞനന്തന്‍ നമ്പ്യാര്‍ സ്മാരക വായനശാല ആന്‍ഡ് സി.ആര്‍.സി.ലൈബ്രറിക്കു മുന്‍വശത്തായി  മാലിന്യകൂമ്പാരം മുക്തമാക്കല്‍ ലക്ഷ്യ വെച്ച് അടുത്തിടെ നിര്‍മിച്ച പൂന്തോട്ടത്തിലാണ് സംഭവം.  കഴിഞ്ഞ ദിവസം രാത്രിയിലാണ് പ്ലാസ്റ്റിക്  കുപ്പികള്‍, സഞ്ചികള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്.  വായനശാല പ്രസിഡന്റ് പി.കെ. നാരായണന്‍ സംഭവം സംബന്ധിച്ച് മയ്യില്‍ പഞ്ചായത്ത് സെക്രട്ടറി, മയ്യില്‍ പോലീസ് എന്നിവിടങ്ങളില്‍ പരാതി നല്‍കി.  സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോദിച്ചു വരികയാണ്. ടൗണിലെ റോഡരികുകളിലസും പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നിര്‍മിച്ച പൂന്തോട്ടങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നതായി പരാതികള്‍ നേരത്തേ ഉണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!