കോട്ടയത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം, മൂന്നുപേർക്ക് പരിക്ക്

Kannadiparamba online news

കോട്ടയം: എം.സി. റോഡിൽ നാട്ടകം പോളിടെക്നിക്കിന് സമീപത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ജീപ്പ് യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. ജീപ്പിൽ പിന്നിലിരുന്ന മൂന്നുപേർക്കാണ് പരിക്കേറ്റത്. 

പുലർച്ചെ രണ്ടരയോടെ ആയിരുന്നു അപകടം. ജീപ്പ് ഡ്രൈവർ തൊടുപുഴ സ്വദേശി സനോഷ് (55) ആണ് മരിച്ചത്. മരിച്ച രണ്ടാമത്തെ വ്യക്തി തമിഴ്നാട് സ്വദേശിയെന്നാണ് വിവരം. 

അപകടത്തിൽ മുൻവശം പൂർണ്ണമായും തകർന്ന ജീപ്പ് അഗ്നിരക്ഷാസേന എത്തിയാണ് നീക്കം ചെയ്തത്. അപകടത്തെത്തുടർന്നുണ്ടായ ഗതാഗത തടസ്സം ചിങ്ങവനം പോലീസ് എത്തി നീക്കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!