കാരയാപ്പ് എ എൽ പി സ്കൂളിൽ 123-ാം വാർഷികം ആഘോഷിച്ചു

Kannadiparamba online news

കാരയാപ്പ്: കാരയാപ്പ് എ എൽ പി സ്കൂളിൽ 123-ാം വാർഷികാഘോഷം നടത്തി . ഹെഡ്മിസ്ട്രസ് ശ്രുതി പി എൻ സ്വാഗതത്തോടുകൂടി കലാപരിപാടികൾക്ക് തുടക്കമായി. സ്കൂൾ പിടിഎ പ്രസിഡന്റ് ഫർസാന പി അധ്യക്ഷ വഹിച്ചു. ചെയർപേഴ്സൺ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ജില്ലാ പഞ്ചായത്ത് അംഗം ശ്രീജിനി എൻ പി ഉദ്ഘാടനം ചെയ്തു. 2024 25 വർഷം അഡ്മിഷൻ നേടിയ കുട്ടികൾക്കുള്ള സൈക്കിൾ വിതരണം വാർഡ് മെമ്പർ ശ്രീമതി സുമയ്യത്ത് എൻ പി നിർവഹിച്ചു. അൽ മാഹിർ സ്കോളർഷിപ്പ് വിജയികൾക്കുള്ള ക്യാഷ് അവാർഡ് മുൻ വാർഡ് മെമ്പർ ശ്രീ ഷാഹുൽഹമീദ് നിർവഹിച്ചു. സ്കൂൾ മാനേജർ രാജു കെ എൻ മദർ പി ടി എ പ്രസിഡന്റ് ശ്രീമതി രസിന കെ, എസ് എസ് ജി അംഗം ശ്രീ രവീന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. പരിപാടികൾക്ക് നന്ദി അറിയിച്ചുകൊണ്ട് സ്കൂൾ എസ് ആർ ജി കൺവീനർ ശ്രീമതി ബിജിന ഇ കെ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. 2025- 26 വർഷം ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലേക്ക് അഡ്മിഷൻ നേടുന്ന കുട്ടികൾക്കും സൈക്കിൾ ഉണ്ടാവുന്നതാണ്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!