പുതിയതെരു :വഖഫ് ഭേ ദഗതി ബില്ലിനെതിരെ ഏപ്രിൽ 16ന് കോഴിക്കോട് വെച്ച് നടക്കുന്ന മുസ്ലിം ലീഗ് മഹാറാലി വിളംബരം ചെയ്തും ഭേദഗതി ബിൽ കത്തിച്ചും മുസ്ലിം യൂത്ത് ലീഗ് അഴീക്കോട്
മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ വിളംബരം നടത്തി.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി * കെ കെ ഷിനാജ് ഉൽഘാടനം ചെയ്തു. മണ്ഡലം ജന : സെക്രട്ടറി അഷ്‌കർ കണ്ണാടിപ്പറമ്പ് സിദ്ധീഖ് പുന്നക്കൽ എന്നിവർ പ്രസംഗിച്ചു. പരിപാടികൾക്ക് മണ്ഡലം യൂത്ത് ലീഗ് നേതാക്കളായ അസനാഫ് കാട്ടാമ്പള്ളി , മിദ്‌ലാജ് വളപട്ടണം , മുഹമ്മദലി ആറാംപിടിക ,അജ്മൽ കത്തിച്ചാൽ , നസീർ അത്താഴക്കുന്ന , മിസ്ബാഹ് പുല്ലൂപ്പി , അനീസ് പുതിയതെരു റിജാസ് എന്നിവർ നേതൃത്വം നൽകി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

