മെഡിക്കൽ ഉപകരണങ്ങൾ നൽകി

Kannadiparamba online news

ചേലേരി മുക്കിലെ പ്രമുഖ അബ്കാരി കോൺട്രാക്ടറും നവജീവൻ ട്രാവൽസിന്റെ ഉടമയുമായ പരേതനായ ശ്രീ എം പത്മനാഭൻ (പപ്പേട്ടൻ ) ഓർമ്മക്കായി നാലാം ചരമവാർഷിക ദിനത്തിൽ പപ്പേട്ടന്റെ ദീപ്തമായ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിച്ചു കൊണ്ട് മക്കളായ അജിത അനിഷ അനുപമ എന്നിവർ ചേർന്ന് ചേലേരി മുക്കിൽപ്രവർത്തിച്ചുകൊണ്ടിരിക്കുന്നമുഹമ്മദ്അബ്ദുറഹിമാൻ സ്മാരക ചാരിറ്റബിൾ ട്രസ്റ്റിന് വീൽചെയർ ,വാക്കർ, മറ്റുമെഡിക്കൽ ഉപകരണങ്ങളും കൈമാറി ട്രസ്റ്റിന്റെ ഓഫീസിൽ ട്രസ്റ്റ് ചെയർമാൻ ടി വിജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽട്രസ്റ്റിന്റെഭാരവാഹികളും ട്രസ്റ്റ് മെമ്പർമാരും ഉൾപ്പെടെ ഉള്ള ആളുകൾ പങ്കെടുത്തു ചടങ്ങിൽ പപ്പേട്ടൻ്റെദീപ്തമായ ഓർമ്മകളെകുറിച്ചുംപ്രവർത്തന മേഖലകളെ കുറിച്ചും ജീവിച്ചിരുന്ന കാലത്ത് നാട്ടിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ ഇടപെടലുകളെ കുറിച്ചും ട്രസ്റ്റ് മെമ്പർ കെഎം ശിവദാസൻ വിശദമായി സംസാരിച്ചു ചടങ്ങിൽ പപ്പാട്ടൻ്റെ ഓർമ്മകളെ അനുസ്മരിച്ചുകൊണ്ട് സി സൽഗുണൻ ,കൊളച്ചേരി സർവീസ് ബാങ്ക് പ്രസിഡണ്ട് പി കെ രഘുനാഥൻ മാസ്റ്റർ, പി.വേലായുധൻ എം സി അഖിലേഷ് തുടങ്ങിയവർ സംസാരിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!