കണ്ണൂർ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത യുവാവിൻ്റെ സ്കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതി പിടിയിൽ.കോഴിക്കോട് പുതിയങ്ങാടി വെങ്ങാലി പുത്തൂർ ക്ഷേത്രത്തിന് സമീപത്തെ എൻ.കെ.അഭിലാഷിനെ (26)യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ പോലീസ് സംഘം കോഴിക്കോട് വെച്ച് പിടികൂടിയത്.ദിവസങ്ങൾക്ക് മുമ്പ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത മുണ്ടയാട് സ്വദേശി കെ.മൻസൂറിൻ്റെ ടി വി എസ് ജൂപിറ്റർ സ്കൂട്ടറാണ് പ്രതി മോഷ്ടിച്ചു കടന്നുകളഞ്ഞത്.പരാതിയിൽ കേസെടുത്ത പോലീസ് പ്രദേശത്തെ നിരവധി നിരീക്ഷണ ക്യാമറകൾ പരിശോധിച്ചതിൽ നിന്നുമാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

