കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് എൽ.പി. സ്കൂൾ ശതാബ്ദി ആഘോഷിങ്ങൾക്ക് തുടക്കമായി.
വിദ്യാലയത്തിൻ്റെ നൂറാം വാർഷികം നിറവ് 2K25 എന്ന പേരിൽ ഒരു വർഷം നീളുന്ന പരിപാടികളോടെയാണ് ആഘോഷിക്കുന്നത്.
ശതാബ്ദി ആഘോഷവും യാത്രയയപ്പ് സമ്മേളനവും കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂറിക്ക അസോസിയേറ്റ് എഡിറ്റർ രമേശൻ കടൂർ മുഖ്യ ഭാഷണം നടത്തി. ചടങ്ങിൽ പാപ്പിനിശ്ശേരി ഉപജില്ലാ ഓഫീസർ കെ. ജയദേവൻ സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക പി. ശോഭ ടീച്ചറെ പൊന്നാടയണിയിച്ച് ആദരിച്ചു . പ്രധാന അധ്യാപിക പി. ശോഭ സ്കൂളിന് സ്പോൺസർ ചെയ്ത സൗണ്ട് സിസ്റ്റം എം. എൽ .എ . ഏറ്റുവാങ്ങി. ചടങ്ങിൽ പരേതരായപൂർവ്വ വിദ്യാർത്ഥികളുടെ സ്മരണാർത്ഥം മക്കൾ സ്പോൺസർ ചെയ്ത എൻഡോവ്മെൻ്റ് വിതരണവും നടന്നു. നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. രമേശൻ അദ്ധ്യക്ഷനായ ചടത്തിൽ ,പൂർവ്വ വിദ്യാർത്ഥിയും നാറാത്ത് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായി കാണി ചന്ദ്രൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ എട്ടാം വാർഡ് മെമ്പർ നരിക്കാടൻ അജിത, പൂർവ്വ വിദ്യാർത്ഥിയും നാറാത്ത് മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കാണി കൃഷ്ണൻ, ഇ.ഗംഗാധരൻ,സ്കൂൾ മാനേജർ പ്രതിനിധി ശ്രീലത , ബി.പി.സി. കെ. പ്രകാശൻ, റിട്ട: എ.ഇ.ഒ കൃഷ്ണൻ കുറിയ, റിട്ട: പ്രധാന അധ്യാപകൻ പി. ദാമോദരൻ , ഖൈറുന്നിസ , മൊളച്ചൻ സന്തോഷ് , മദർ പി.ടി.എ പ്രസിഡൻ്റ് ശരണ്യ തുടങ്ങിയവർ ചടങ്ങിന് ആശംസയർപ്പിച്ചു. പി.ടി.എ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി നന്ദി രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

