പയ്യന്നൂർ.കാപ്പ നിയമപ്രകാരം നാടുകടത്തിയ പ്രതി നാട്ടിലെത്തിയ വിവരം പോലീസിനോട് പറഞ്ഞു കൊടുത്തതിലുള്ള വിരോധത്തിൽ യുവാവിനെ തടഞ്ഞു നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കാപ്പ കേസ് പ്രതിക്കെതിരെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു.രാമന്തളി എട്ടിക്കുളത്തെ എം.അബ്ദുള്ള (27)യുടെ പരാതിയിലാണ് കാപ്പ കേസിൽ നാടു കടത്തിയ പ്രതി എട്ടിക്കുളംമടിയൻ ക്കുന്നിലെമുല്ലക്കൊട്ടിൽ പുതിയപുരയിൽ റാഷിദിനെ (27)തിരെ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 31 ന് രാത്രി 8.30 മണിക്ക് രാമന്തളി എട്ടിക്കുളത്ത് വെച്ചായിരുന്നു സംഭവം. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

