യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Kannadiparamba online news

പഴയങ്ങാടി:യുവാവിനെ ദുരൂഹ സാഹചര്യത്തിൽ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.മാട്ടൂൽ
കാവിലെ പറമ്പ് ചാൽ സ്വദേശി സി.കെ.നൗഫലിനെ (39)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെ 6.30 മണിയോടെ മാട്ടൂൽ നോർത്ത് സമീറ സ്റ്റോർ സിനടുത്തെ
അണക്കെട്ടിന് സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
മുൻ മത്സ്യ തൊഴിലാളിയായിരുന്നു
ഇന്നലെ രാത്രിയിൽ മദ്യപാനത്തിനിടെ ചിലരുമായി വാക്തർക്കമുണ്ടായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മാട്ടൂലിലെ മൊയ്തീൻ-ആസ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സാജിദ .മക്കൾ: സഹല, നിഹാല, ഒരു കൈക്കുഞ്ഞുമുണ്ട്.
സഹോദരങ്ങൾ:
നവാസ്, റൗഫ് , ന ജീബ്,സെമിറ , സാജിദ ,
റുബിന ,ഷാമില. മൃതദേഹം പഴയങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേമരണത്തിൽ വ്യക്തയുണ്ടാകൂ എന്ന നിഗമനത്തിലാണ് പോലീസ്.
 

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!