കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാറെ വീട്ടിലെത്തി പിടികൂടി വിജിലന്‍സ്

Kannadiparamba online news

കല്യാശ്ശേരി: പടക്കക്കടയുടെ ലൈസൻസ് പുതുക്കുന്നതിന് 3,000 രൂപ കൈക്കൂലി വാങ്ങിയ കണ്ണൂർ തഹസിൽദാരെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. 

കല്യാശ്ശേരിയിൽ താമസിക്കുന്ന സുരേഷ് ചന്ദ്രബോസ് ആണ് അറസ്റ്റിലായത്.

പടക്കക്കടയുടെ ലൈസൻസ് പുതുക്കാനായി ചന്ദ്രബോസിനെ സമീപിച്ചപ്പോൾ മൂവായിരം രൂപ ആവശ്യപ്പെട്ടു. തുടർന്ന് കടയുടമ വിവരം വിജിലൻസിനെ അറിയിച്ചു. വിജിലൻസിന്റെ നിർദേശ പ്രകാരം വീണ്ടും തഹസിൽദാരുമായി ബന്ധപ്പെട്ടു.

രാത്രി 8.30ന് കല്യാശ്ശേരിയിലെ വീട്ടിൽ പണം എത്തിക്കാൻ ആവശ്യപ്പെട്ടു. ഉടമ കല്യാശ്ശേരിയിലെ വീട്ടിലെത്തി പണം കൈമാറിയ ശേഷം ഒൻപതോടെ വിജിലൻസ് സുരേഷ് ചന്ദ്രബോസിന്റെ വീട്ടിൽ എത്തി പരിശോധന നടത്തി.

കടയുടമ കൈമാറിയ പണം കണ്ടെത്തുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇതിന് മുൻപും കൈക്കൂലി കേസിൽ സുരേഷ് ചന്ദ്രബോസ് പിടിയിലായിട്ടുണ്ട്.

വിജിലൻസ് ഡിവൈഎസ്‌പി കെ പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ സി ഷാജു എസ്ഐ മാരായ എം കെ ഗിരീഷ്, പി പി വിജേഷ്, കെ രാധാകൃഷ്ണൻ, എഎസ്ഐ സി വി ജയശ്രീ, എ ശ്രീജിത്ത്, എം സജിത്ത്, ഗസറ്റഡ് ഓഫീസർമാരായ അനൂപ് പ്രസാദ്, കെ സച്ചിൻ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!