ഷാര്‍ജ: കണ്ണൂര്‍ നാറാത്ത് സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. നാറാത്ത് മടത്തിക്കൊവ്വല്‍ ബദരിയ്യ മസ്ജിദിനു സമീപം മഅ്ഫിറാസില്‍ സി കെ മുഹമ്മദ് മര്‍ഫിദ് (36) ആണ് മരിച്ചത്. നാറാത്തൊരുമ യുഎഇ വൈസ് പ്രസിഡന്റാണ്. ഭാര്യ: ഖദീജ. മൂന്ന് മക്കളുണ്ട്. പിതാവ്: മുഹമ്മദ് റാഫി (എസ്ഡിപിഐ നാറാത്ത് ബ്രാഞ്ച് പ്രസിഡന്റ്). മാതാവ്: മറിയം. സഹോദരങ്ങള്‍: നിസാമുദ്ദീന്‍, മഅ്ഫിറ, നാഫിയ. മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് വരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

