നാറാത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സിന്റെ നേതൃത്വത്തിൽ മൂന്നാം വാർഡ് ഓണപ്പറമ്പിൽ ഹാപ്പി കേരളം ഇടം പരിപാടിക്ക് അത്യുജ്ജ്വല തുടക്കം സന്തോഷം എന്നത് സംതൃപ്തിയും മെച്ചപ്പെട്ട ആരോഗ്യവും അടയാളപ്പെടുത്തുന്ന മനോവികാര അവസ്ഥയാണ് കേരള സമൂഹത്തെ ഒരു സന്തോഷസമൂഹമായി പരിവർത്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരും കുടുംബശ്രീ മിഷനും ചേർന്ന് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ വാർഡ് തലത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണിത്. നാറാത്ത് ഓണപ്പറമ്പിൽ വെച്ച് നടന്ന ഇടം പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ രമേശൻ അവർകളുടെ അധ്യക്ഷതയിൽ ആന്തൂർ നഗരസഭ മുൻ ചെയർപേഴ്സൺ ശ്രീമതി പി കെ ശ്യാമള ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ കുടുംബശ്രീ മെമ്പർ സെക്രട്ടറി കെ സനീഷ് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് .കെ ശ്യാമള വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീകാണിചന്ദ്രൻ പഞ്ചായത്ത് സെക്രട്ടറിശ്രീ അജിത് കുമാർ ഹാപ്പി കേരളം ആർപി മാർ സ്നേഹിതാ സർവീസ് പ്രൊവൈഡർ ദർശന കുടുംബശ്രീ അംഗങ്ങൾ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി , വി ഗിരിജ സ്വാഗതം സിഡിഎസ് ചെയർപേഴ്സൺ ശ്രീമതികെ ഷീജ നന്ദിയും പറഞ്ഞു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

