മയ്യിൽ: ലയൺസ് ക്ലബ്ബ് ഓഫ് മയ്യിലിന്റെ ആഭിമുഖ്യത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, വിൻ സ്റ്റാ ഡയഗണോസ്റ്റിക്സ്,കേരള ഗൈനക്കോളജി സൊസൈറ്റി എന്നിവയുമായി സഹകരിച്ച് സൗജന്യ കാൻസർ നിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി…. ചടങ്ങ് മയ്യിൽ മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം വി അജിത ഉദ്ഘാടനം നിർവഹിച്ചു… ഏഴാം വാർഡ് മെമ്പർ യൂസഫ് പാലക്കൽ,മയ്യിൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എ കെ രാജ്മോഹൻ, ലയൺസ് സെക്രട്ടറി രാധാകൃഷ്ണൻ, ലയൺസ് സോണൽ ചെയർപേഴ്സൺ പി കെ നാരായണൻ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി രാജീവ് മാണിക്കോത്ത്, വിൻസ്റ്റാ ഡയഗണോസ്റ്റിക് ഡയറക്ടർ ഡോക്ടർ മഞ്ജുഷ, കേരള ഗൈനക്കോളജി സൊസൈറ്റിയുടെ ഡോക്ടർ അനുശ്രീ, ഡോക്ടർ ഫാത്തിമ ഹെന്ന എന്നിവർ സംസാരിച്ചു… ലയൺസ് ക്ലബ് ട്രഷറർ സി കെ പ്രേമരാജൻ നന്ദി പ്രകാശിപ്പിച്ചു…. ജനപങ്കാളിത്തം കൊണ്ട് ക്യാമ്പ് വളരെ ശ്രദ്ധേയമായി.,.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

