ബാംഗളൂർ ചാപ്റ്റർ ഹസനാത് കമ്മറ്റി രൂപവത്കരിച്ചു

Kannadiparamba online news

ബംഗ്ലൂർ: കണ്ണൂർ കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത് ഇസ്ലാമിക് കോംപ്ലക്സിൻ്റെ ബാംഗ്ലൂർ ജില്ലാ കമ്മിറ്റി നിലവിൽ വന്നു. മടിവാള സേവറി ബിസിനസ് ഹോട്ടലിൽ നടന്ന വെൽ വിശേസ് യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. യോഗത്തിൽ അബ്ദുൽ സമദ് മൗലവി മാണിയൂർ പ്രാർത്ഥന നടത്തി ഹസനാത് ജനറൽ സെക്രട്ടറി KN മുസ്തഫ അധ്യക്ഷത വഹിച്ചു. അബ്ദുൽ കാദർ ഹാജി ദേവനഹളളി യോഗം ഉൽഘാടനം ചെയ്തു. ഹസ്നവി ഹുജ്ജതുള്ള ഹുദവി ഇലക്ട്രോണിക് സിറ്റി വിഷയാവതരണം നടത്തി. ഹസ്നവി മുസ്തഫ ഹുദവി ബൊമ്മ നഹളളി സ്വാഗതവും നിസാർ ജനപ്രിയ നന്ദിയും പറഞ്ഞൂ. എസ്‌കെഎസ്എസ്എഫ് ബാംഗ്ലൂർ ജില്ലാ സെക്രട്ടറി സലീം മിൻ്റ്, ബിടിഎം ഖത്തീബ് ഇസ്മയിൽ സൈനി, റഫീഖ് ഗ്ലോബൽ, ദാവൂദ് എഫ് എം, റിഷാൽ എച്ച് കൂൾ, അജ്മൽ തൊടുപുഴ തുടങ്ങിയവർ സംബന്ധിച്ചു.

നിലവിൽ വന്ന കമ്മിറ്റി
:മുസ്തഫ കെ എൻ, കാദർ ഹാജി, എംകെ നൗഷാദ് (മുഖ്യ രക്ഷാധികാരി) നിസാർ ജനപ്രിയ (പ്രസിഡണ്ട്) ഹസ്‌നവി മുസ്തഫ ഹുദവി ബൊമ്മ നഹളളി (വർക്കിംഗ് പ്രസിഡൻറ്) അബ്ദുൽ സമദ് മൗലവി, ശൗകത്തലി സിറ്റി റൈസ്, റഫീഖ് ഗ്ലോബൽ (വൈസ് പ്രസിഡൻ്റ്) ഹസ്നവി ഹുജ്ജത്തുള്ള ഹുദവി ഇലക്ട്രോണിക് സിറ്റി (ജനറൽ സെക്രട്ടറി) റിശാൽ എച്ച് കൂൾ, ദാവൂദ് എഫ് എം,അജ്മൽ തൊടുപുഴ (ജോയിൻ സെക്രെട്ടറി)
ഫസിൻ ഇലക്ട്രോണിക് സിറ്റി ( ട്രഷറർ)

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!