പുറത്തിൽ: ഗൗസുൽ അഅ്ളം ശൈഖ് അബ്ദുൽ ഖാദിർ സാനി (റ) 464-മത് ആണ്ട് നേർച്ചയോടനുബന്ധിച്ചുള്ള മതപ്രഭാഷണ പരിപാടി ഇന്ന് (ഏപ്രിൽ 30, വ്യാഴം) രാത്രി 7 മണിക്ക് ബഷീർ ഫൈസി മാണിയൂർ ഉദ്ഘാടനം ചെയ്യും. ലുഖ്മാനുൽ ഹഖീം ഫാളിലി മുഖ്യപ്രഭാഷണം നടത്തും.
മെയ് 1 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് യഹയാ ബാഖവി പുഴക്കര പ്രഭാഷണം നടത്തും. മെയ് 2 ശനിയാഴ്ച ളുഹർ നമസ്കാരത്തിന് ശേഷം നടക്കുന്ന ഖത്മ് ദുആ മജ്‌ലിസിന് ഹാമിദ് മദനി നേതൃത്വം നൽകും. രാത്രി 7 മണിക്ക് കുമ്മനം നിസാമുദ്ദീൻ അസ്ഹരി പ്രഭാഷണം നടത്തും.
നേർച്ചയുടെ പ്രധാന ദിനമായ മെയ് 3 ഞായറാഴ്ച രാവിലെ 9 മണിക്ക് സയ്യിദ് സുഹൈൽ അസ്സഖാഫ് തങ്ങൾ മൗലീദ് പാരായണത്തിനും കൂട്ടപ്രാർത്ഥനയ്ക്കും നേതൃത്വം നൽകും. തുടർന്ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ അന്നദാനവും നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

