ചേലേരി: കേരള യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസ് ബി.എസ്.സി മെഡിക്കൽ ബയോ കെമിസ്ട്രിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ റിൻഷാ ഷെറിനെ ചേലേരി മണ്ഡലം പതിനൊന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.എം ശിവദാസൻ റാങ്ക് ജേതാവിന് ഉപഹാരം നൽകി.
ചടങ്ങിൽ നൂഞ്ഞേരി വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി.പി യൂസഫ് അധ്യക്ഷത വഹിച്ചു. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി.കെ രഘുനാഥൻ, ചേലേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എൻ.വി പ്രേമാനന്ദൻ, ബൂത്ത് പ്രസിഡണ്ടുമാരായ കെ. രാഗേഷ്, കെ. രാജീവൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. നൂഞ്ഞേരിയിലെ അക്ലിയത്ത് അയൂബിന്റെയും സാബിറയുടെയും മകളാണ് റിൻഷാ ഷെറിൻ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

